
നെടുമങ്ങാട് :കുളവിക്കോണം അശ്വതി ഭവനിൽ അഭിജിത്തിന്റെ ബൈക്ക് രാത്രിയിൽ മോഷ്ടിച്ച കേസിൽ ഉഴമലയ്ക്കൽ മഞ്ചംമൂല ആഴകം റോഡരികത്ത് വീട്ടിൽ വി.വിജിൽ (21) നെടുമങ്ങാട് പൊലീസിന്റെ പിടിയിലായി.ബൈക്ക് വീട്ടിനകത്ത് കയറ്റാൻ പറ്റാത്തതിനാൽ മുൻവശത്തുള്ള റോഡ് സൈഡിലാണ് സ്ഥിരമായി വയ്ക്കാറുള്ളത്.മോഷ്ടിച്ച ബൈക്കുമായി വിതുര കോട്ടിയത്തറയുള്ള ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.നെടുമങ്ങാട് എസ്. എച്ച്. ഒ മിഥുൻ,എസ്.ഐമാരായ സന്തോഷ്കുമാർ,ഓസ്റ്റിൻ,സി.പി.ഓമാരായ അഖിൽ, ഒബിൻ റോബിൻസൺ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തതത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.