ചീരാണിക്കര : സി.പി.എം തേക്കട ലോക്കൽ സമ്മേളനം തേക്കട റോയൽ ആഡിറ്റോറിയത്തിൽ നടന്നു. പ്രതിനിധി സമ്മേളനം ജില്ലാകമ്മറ്റിഅംഗം കെ.പി. പ്രമോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റിഅംഗം ഷിജുഖാൻ, നെടുമങ്ങാട് ഏര്യാസെക്രട്ടറി ജയദേവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്,അസീസ്,രാജേന്ദ്രൻ,ഹരികേശൻ നായർ, ബിജു, ഷീലജ, ബിജു, ലിജു, ബൈജു എന്നിവർ സംസാരിച്ചു.നൂജും റ്റിനിജ,അശോക് കുമാരൻ നായർ എന്നിവർ ചേർന്ന് പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം ഉദ്ഘാടനം ചെയ്തു.കെ.വി. ശ്രീകാന്ത് അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി നൗഷാദ് സ്വാഗതവും നുജും നന്ദിയും പറഞ്ഞു.ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി നൗഷാദിനെ സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.