തിരുവനന്തപുരം: തിരുവനന്തപുരം സൗണ്ട്സ് അസോസിയേഷയൻ വട്ടിയൂർക്കാവ് മേഖലാ രക്ഷാധികാരിയും, വട്ടിയൂർക്കാവ് റോയൽ സൗണ്ട്സ് ഉടമയുമായ ജോർജിനെ അനുസ്മരിച്ചു. യോഗത്തിൽ ടി.എസ്.എ മേഖലാ പ്രസിഡന്റ് വിനോദ് കുമാർ, സി.പി.എം പാളയം എരിയാ സെക്രട്ടറി പ്രസന്നകുമാർ, കരിമൺകുളം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ആർ.രാജൻ കുരുക്കൾ, സി.പി.എം വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റി അംഗം സതീന്ദ്രൻ, വട്ടിയൂർക്കാവ് കണ്ഠശാസ്താ ക്ഷേത്രം പ്രസിഡന്റ് സുധാകരൻ, സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജയകുമാർ, ബി.ജെ.പി വട്ടിയൂർക്കാവ് മണ്ഡലം പ്രസിഡന്റ് അശോകൻ,നേതാജി റോഡ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഷാജികുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി വട്ടിയൂർക്കാവ് യൂണീറ്റ് സെക്രട്ടറി ഷാനവാസ്, തിരുവനന്തപുരം സൗണ്ട്സ് അസോസിയേഷൻ വട്ടിയൂർക്കാവ് മേഖലാ സെക്രട്ടറി എസ്.രഞ്ജിത്ത്,ജയപ്രസദ് തുടങ്ങിയവർ സംസാരിച്ചു.