വിതുര: സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേന്നൻപാറയിൽ സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണയോഗം സി.പി.എം വിതുര ഏരിയാ കമ്മിറ്റിസെക്രട്ടറി എൻ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സി.പി.എം വിതുര ഏരിയാകമ്മിറ്റി അംഗങ്ങളായ ജെ.വേലപ്പൻ,എസ്.സഞ്ജയൻ,സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റിസെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.