
മലയിൻകീഴ്: മലയിൻകീഴ് മച്ചേൽ ആടോട്ടുകോണത്ത് ഗീതാകുമാരിക്കും മകൾ പ്ലസ്ടു വിദ്യാർത്ഥി ഗൗരിക്കും ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ.കൃഷ്ണദാസ് നൽകുന്ന സ്നേഹവീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ട് കിടപ്പുമുറിയും സ്വീകരണമുറിയും അടുക്കളയും അടങ്ങിയതാണ് വീട്. ഒറ്റപ്പാലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചന്ദ്രമ്മ മാധവൻനായർ ട്രസ്റ്റ്,പി.കെ.കൃഷ്ണദാസ് സാരഥിയായി പ്രവർത്തിക്കുന്ന നമോസേവ കേന്ദ്രം കാട്ടാക്കടയുമായി ചേർന്നാണ് വീട് നിർമ്മിക്കുന്നത്.ട്രസ്റ്റ് ചെയർമാൻ പമ്പാവാസൻ നായരും പി.കെ.കൃഷ്ണദാസും ചേർന്ന് വീടിന് ആദ്യശിലയിട്ടു. ബി.ജെ.പി നേതാക്കളായ സി.ശിവൻകുട്ടി,മുക്കംപാലമൂട് ബിജു,മലയിൻകീഴ് രാധാകൃഷ്ണൻ,എരുത്താവൂർ ചന്ദ്രൻ,കാട്ടാക്കട ശശി,സന്തോഷ് കാട്ടാക്കട,തിരുനെല്ലിയൂർ സുധീഷ്,തൂങ്ങാംപാറ ബാലകൃഷ്ണൻ,പള്ളിച്ചൽ ബിജു,വിളവൂർക്കൽ ഉണ്ണി,കുന്നുവിള സുധീഷ്, ചെറുകോട് അനിൽ,വിളപ്പിൽ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.