
രജനികാന്ത് ചിത്രം വേട്ടയ്യനിൽ തിളങ്ങിയ മലയാളി താരമാണ് തന്മയ സോൾ. സംസ്ഥാന പുരസ്കാരം നേടിയ കാടകലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തന്മയ കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. നിറങ്ങൾക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾക്ക് കാണുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. വഴക്ക് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട് തന്മയ. പി. ദിനേഷ്, നിഷ സാരംഗ്, ജിയോ ബേബി, കബനി സൈറ എന്നിവരാണ് മറ്റ് താരങ്ങൾ. വിഷ്‌ണു കെ. മോഹനാണ് കഥയും തിരക്കഥയും. മാളോല പ്രൊഡക്ഷൻസിന്റെ ബാനറിൽ സജി മാളോലയാണ് നിർമ്മാണം. റെജി ജോസഫ് ഛായാഗ്രഹണവും പ്രഹ്ലാദ് പുത്തഞ്ചേരി എഡിറ്റിംഗും നിർവഹിക്കുന്നു. ഗാനങ്ങൾ അർജുൻ അമ്പ, സംഗീതം : സാന്റി.