surya

ഗജിനി 2ൽ ആമിർ ഖാനൊപ്പം ബോളിവുഡിൽ സൂര്യയും. സൂര്യയെ നായകനാക്കി 2005ൽ എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ഇതേ പേരിലുള്ള ചിത്രത്തിന്റെ റീമേക്ക് ആമിർ ഖറിന്റെ കരിയറിലെ മികച്ച കഥാപാത്രത്തെ കൂടി സമ്മാനിച്ചു. സഞ്ജയ് സിംഘാനിയ എന്ന കഥാപാത്രമാണ് ആമിർ ഖാൻ അവതരിപ്പിച്ചത്.

ഗജിനി 2 മുരുഗദോസ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. കരിയറിൽ വലിയ വിജയം നേടിയ ചിത്രത്തിന്റെ സ്വീക്വലിന് ആമിർ ഒരുങ്ങുകയാണ്. കഴിഞ്ഞ ഏഴുവർഷമായി വിജയങ്ങളൊന്നും ആമിറിനൊപ്പമില്ല. 2016ൽ റിലീസ് ചെയ്ത ദംഗലിനുശേഷം ആമിർഖാൻ ചിത്രങ്ങളൊന്നും ബോക്സ് ഓഫീസിൽ നിലം തൊട്ടില്ല. വലിയ പ്രതീക്ഷകളോടെ എത്തിയ ലാൽസിംഗ് ഛദ്ദയും പരാജയപ്പെട്ടു.

രേവതി സംവിധാനം ചെയ്ത സലാം വെങ്കി എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടതാണ് ഒടുവിലത്തേത്. എന്നാൽ കഥാപാത്രം ശ്രദ്ധേയമായിരുന്നു.