hi

കിളിമാനൂർ: വയ്യാറ്റിൻകര പാലവും അപ്രോച്ച് റോഡും പണി പൂർത്തിയായി. കഴിഞ്ഞ കുറെ നാളുകളായി പാലം പണി കഴിഞ്ഞിട്ടും പാലത്തിന്റെ അപ്രോച്ച് റോഡ് ടാർ ചെയ്യാത്തത് വാഹനങ്ങൾക്കും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. ഇത് ചൂണ്ടികാട്ടി കേരളകൗമുദി വാർത്തയും നൽകി. തുടർന്ന് ഒ.എസ്.അംബിക എം.എൽ.എ കരാറുകാരനെയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പണി വേഗത്തിലാക്കുകയായിരുന്നു.

നാലര കോടിയോളം രൂപ മുടക്കി പണിത വയ്യാറ്റിൻകര പാലത്തിന്റെ അപ്രോച്ച് റോഡ് ക്വാറി വേസ്റ്റും മെറ്റലുമിട്ട് നികത്തിയിരുന്നു. ഇത് ഇളകിയും മഴയത്ത് വെള്ളക്കെട്ടായും കാൽനട പോലും സാദ്ധ്യമല്ലാത്ത അവസ്ഥയായിരുന്നു.

 അരോപണങ്ങൾക്കൊടുവിൽ...

നീണ്ട കാലത്തെ ആവശ്യമായിരുന്നു വയ്യാറ്റിൻകരയിൽ ഒരു പാലമെന്നത്. കുറവൻകുഴി മുതൽ അടയമൺ വരെ റോഡ് നവീകരിച്ചെങ്കിലും വയ്യാറ്റിൻകരയിലെ പഴയ പാലം കുപ്പിക്കഴുത്ത് പോലെ അവശേഷിച്ചു. തുടർന്ന് പാലം പണിയാൻ ഫണ്ട് അനുവദിക്കുകയും ചെയ്തു. നിരന്തരമുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും സമ്മർദ്ധനത്തിന്റെ ഫലമായി പാലം പണി വേഗം പൂർത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡിന്റെ പണി കഴിഞ്ഞിരുന്നില്ല. നിലവാരമില്ലാത്ത ക്വാറി വേസ്റ്റ് ഉപയോഗിച്ചാണ് അപ്രോച്ച് റോഡ് നിർമ്മിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു.