
തിരുവനന്തപുരം: ടെറിട്ടോറിയൽ ആർമിയിലെ 110 ഇൻഫൻട്രി ബറ്റാലിയൻ-മദ്രാസ്,117 ഇൻഫൻട്രി ബറ്റാലിയൻ,ഗാർഡ്‌സ്-ട്രിച്ചി,122 ഇൻഫൻട്രി ബറ്റാലിയൻ മദ്രാസ്,കോഴിക്കോട് എന്നിവയിലെ സൈനികരുടെ ജനറൽ ഡ്യൂട്ടി,ട്രേഡ്സ്മാൻ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് റാലി കോയമ്പത്തൂരിലെ പി.ആർ.എസ് ഗ്രൗണ്ടിൽ നടക്കും. നവംബർ 4 മുതൽ നവംബർ 10 വരെയാണ് റിക്രൂട്ട്‌മെന്റ്. ആന്ധ്രാപ്രദേശ്,തെലങ്കാന,ഗുജറാത്ത്,കേരളം,തമിഴ്നാട്,രാജസ്ഥാൻ,മഹാരാഷ്ട്ര,കർണാടക,ഗോവ,കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി,ദാമൻ ദിയു,ലക്ഷദ്വീപ്,പുതുച്ചേരി എന്നിവിടങ്ങളിലുള്ളവർക്ക് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്:jointerritorialarmy.gov.in, www.ncs.gov.in.