തിരുവനന്തപുരം: തിരുവനന്തപുരം സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സിന്റെ (ടി.സി.പി.എ)​ ആഭിമുഖ്യത്തിൽ നാൽപ്പത് വയസിന് മുകളിലുള്ള സ്ത്രീകൾക്കായി ശില്പശാല സംഘടിപ്പിക്കും. രണ്ട് ദിവസമായി 26,​ 27 തീയതികളിൽ കോവളം ആർട്സ് ആൻഡ് ക്രാഫ്‌റ്റ്‌സ് വില്ലേജിലാണ് ശില്പശാല.നാടക - സിനിമാ രംഗത്തെ വിദഗ്ധൻ മുരളീ മേനോൻ ശില്പശാല നയിക്കും.25 പേർക്കാണ് പ്രവേശനം. ഫീസ് താമസം,​ട്രെയിനിംഗ്,​ ഭക്ഷണം ഉൾപ്പെടെ അയ്യായിരം രൂപ + ജി.എസ്.ടി ആണ്. അവസാന തീയതി ഒക്ടോബർ 20.