തിരുവനന്തപുരം: മഷ്റൂം ഫാർമേഴ്സ് ആൻഡ് ബൈപ്രോഡക്ട്സ് പ്രൊഡ്യൂസേഴ്സ് വെൽഫെയർ സൊസൈറ്റി കൂൺപുരയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 10 മുതൽ കൈമനം കൂൺ പുരയിൽ സൗജന്യ കൂൺകൃഷി പരിശീലനം നടത്തും.കൂടാതെ ഗ്രൂപ്പുകൾക്കും സംഘടനകൾക്കും അവരവരുടെ സ്ഥലത്തുവച്ച് പരിശീലനം നൽകുന്നതിനോടൊപ്പം കൃഷിക്ക് ആവശ്യമായ വിത്തും മറ്റ് സാധനങ്ങളും എത്തിച്ച് കൊടുക്കും. കർഷകരിൽനിന്ന് കൂൺ വിലയ്ക്ക് എടുക്കും.ഫോൺ: 9847328975, 9447002290