kb

തിരുവനന്തപുരം: നബാർഡുമായി ചേർന്ന് പലിശയിളവോടെ രണ്ട് കോടി രൂപ വരെ കേരളബാങ്ക് കാർഷിക വായ്പ ലഭ്യമാക്കുന്നു. കർഷകർക്കും കാർഷിക സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും ഉത്പാദന സ്ഥാപനങ്ങൾക്കും സ്വയം സഹായ സംഘങ്ങൾക്കും സഹകരണ സംഘങ്ങൾക്കും ഒൻപത് ശതമാനം പലിശയിൽ വായ്പയെടുക്കാം. . ഇതിൽ മൂന്ന് ശതമാനം ഇളവുണ്ട്.

കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധന, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയ്ക്കാണ് വായ്പ നൽകുന്നത്. പദ്ധതി തുകയുടെ 90ശതമാനം അല്ലെങ്കിൽ രണ്ട് കോടി രൂപ വരെ വായ്പ നേടാം. പദ്ധതികൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയും ലഭിക്കും.സ്ഥാപനങ്ങൾക്കും സംഘടനകൾക്കും സഹകരണ സംഘങ്ങൾക്കും വ്യക്തികൾക്കും വായ്പയെടുക്കാനാകും.നബാർഡിന്റെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പയാണ് കേരളബാങ്ക് വഴി വിതരണം ചെയ്യുന്നത്.

ഇതുകൂടാതെ ക്ഷീരകർഷകർക്ക് രണ്ട് ലക്ഷം രൂപ വരെ ക്ഷീരമിത്ര വായ്പ ലഭ്യമാണ്, കരിമീൻ, കാളാഞ്ചി, കൂടുമത്സ്യകൃഷി, ചെമ്മീൻ, വനാമി കർഷകർക്കുള്ള മൂലധന വായ്പ, ശീതീകരണ സൗകര്യത്തോടെ മത്സ്യ വില്പന എന്നിവയ്ക്കും വായ്പ നൽകുന്നുണ്ട് .