ചേരപ്പള്ളി: ആര്യനാട് ഗവ.വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 100-ാം വാർഷികത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും എൻ.സി.സിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന മിയാവാക്കി വനത്തിന്റെ ഉദ്ഘാടനവും ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.എസ്.സജീം റിപ്പോർട്ട് അവതരിപ്പിച്ചു.ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ അദ്ധ്യക്ഷനായി.ജില്ലാപഞ്ചായത്ത് അംഗം എ.മിനി,ബ്ലോക്ക് മെമ്പർ കെ.ഹരിസുതൻ, വാർഡ് മെമ്പർമാരായ ഐത്തി അശോകൻ,എസ്.ശ്രീജ,പ്രിൻസിപ്പാൾ സൂസിരാജ്,ഹെഡ്മിസ്ട്രസ് രാജികുമാരി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഫിലോമിന കുര്യൻ,പി.ടി.എ പ്രസിഡന്റ് കെ.എസ്.സുഗതൻ,സ്റ്റാഫ് സെക്രട്ടറി ജിജി കുമാർ എന്നിവർ സംസാരിച്ചു.