തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വെട്ടുകാട് ശാഖയിലെ വയൽവാരം വനിതാ സ്വയം സഹായ സംഘത്തിന്റെ വാർഷിക പൊതുയോഗം ശാഖ സെക്രട്ടറി എസ്.സതീശന്റെ അദ്ധ്യക്ഷതയിൽ ശാഖ പ്രസിഡന്റ്‌ എൻ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.കുടുംബ യൂണിറ്റ് കൺവീനർ ജി.വിജയൻ സ്വാഗതവും,കൺവീനർ ദീപ്തി ബിനു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.അമ്പിളി പവിത്രൻ,ശോഭ അനിൽ,ഗീതാ ചന്ദ്രൻ എന്നിവർ സംസാരിച്ചു.കൺവീനറായി ദീപ്തി ബിനുവിനെയും,ജോയിന്റ് കൺവീനറായി വീണാ ശ്യാമിനെയും തിരഞ്ഞെടുത്തു.