
പ്രഭാസിന്റെ ജന്മദിനത്തിൽ താരത്തിന്റെ ആറു സിനിമകൾറി റിലീസിന്. മിസ്റ്റർ പെർഫെക്ട്, മിർച്ചി, ഛത്രപതി, ഈശ്വർ, റിബൽ, സലാർ എന്നീ ചിത്രങ്ങളാണ് പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബർ 23 ന് റി റിലീസ് ചെയ്യുന്നത്. തെലുങ്ക് സംസ്ഥാനങ്ങൾക്ക് പുറമെ കാനഡയിലും ജപ്പാനിലും റി റിലീസ് ഒരുക്കിയിട്ടുണ്ട്. തമിഴിലും മലയാളത്തിലും ഹിന്ദിയിലും എല്ലാം റി റിലീസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു നടന്റെ ആറു സിനിമകൾ ഒരു ദിവസം തിയേറ്ററിൽ എത്തുന്നത്.ബാഹുബലി, ബാഹുബർ 2, സലാർ, കൽക്കി തുടങ്ങിയ ചിത്രങ്ങളുടെ ഏറെ ആരാധകരെ നേടിയ താരമാണ് പ്രഭാസ്. രാജാസാബ് ആണ് റിലീസിന് ഒരുങ്ങുന്ന പ്രഭാസ് ചിത്രം.പിറന്നാൾ ദിനത്തിൽ വിവാഹത്തെക്കുറിച്ച് പ്രഭാസ് പ്രതികരിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പ്രഭാസിന്റെ വിവാഹം ഏറെ നാളായി ആരാധകലോകം പ്രതീക്ഷിക്കുന്നുണ്ട്.