
തിരുവനന്തപുരം: വികസിത ഭാരതം യുവാക്കളുടേതാണെന്നും കഴിഞ്ഞ പത്തുവർഷത്തിനിടെ മോദിസർക്കാർ യുവാക്കളെ ശാക്തീകരിച്ചെന്നും കേന്ദ്ര സഹമന്ത്രി ഡോ.ജിതേന്ദ്രസിംഗ് പറഞ്ഞു. മൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കിയുള്ള പ്രശ്‌നോത്തരി സീസൺ 4 മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗ മത്സരവും നടന്നു. നെഹ്റു യുവകേന്ദ്രയും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി നടത്തുന്നത്. ക്വിസ് മൂന്നാം സീസണിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.കാര്യവട്ടം എൽ.എൻ.സി.പിയിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.ജി.കിഷോർ,നെഹ്റു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം.അനിൽ കുമാർ,ഡോ.എ.രാധാകൃഷ്ണൻ നായർ,സന്ദീപ് കൃഷ്ണൻ.പി എന്നിവർ പങ്കെടുത്തു.