തിരുവനന്തപുരം: സൈബർ സുരക്ഷാ മാസം 2024ന്റെ ഭാഗമായി കേരള സൈബർ സെല്ലും റെഡ് ടീം ഹാക്കർ അക്കാഡമിയും ചേർന്ന് 21 മുതൽ 26 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന സൈബർ സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. സൈബർ ഭീഷണികളുടെ വർദ്ധിച്ചുവരുന്ന അപകടസാദ്ധ്യതകളെക്കുറിച്ച് പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും ബോധവത്കരിക്കാനാണ് ലക്ഷ്യമെന്ന് റെഡ് ടീം ഹാക്കർ അക്കാഡമി ചീഫ് കംപ്ലൈന്റ്സ് ഓഫീസർ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു വേദികളും ഉൾപ്പെടെ തിരുവനന്തപുരത്തെ വിവിധ വേദികളിൽ 21ന് ബോധവത്കരണ പരിപാടി ആരംഭിക്കും.ഗ്രാൻഡ് ഫിനാലെ 26ന് മാനവീയം വീഥിയിൽ നടക്കും.പൊതുജനങ്ങൾക്ക് വിദഗ്ദ്ധരുമായി നേരിട്ട് സംവദിക്കാനും ഡിജിറ്റൽ ഇടങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള തത്സമയ പ്രകടനങ്ങളിൽ പങ്കെടുക്കാനും ഗ്രാൻഡ് ഫിനാലെയിലൂടെ സാധിക്കും.