vld-1

വെള്ളറട: കാട്ടാക്കട സബ് ജില്ല ശാസ്ത്രമേളയിലും അത്ലറ്റിക് മീറ്റിലും മൈലച്ചൽ ഗവ: ഹയർസെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.പേയാട് സെന്റ് സേവ്യേഴ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സബ് ജില്ലാമേളയിൽ 563 പോയിന്റ് നേടിയാണ് മൈലച്ചൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തെത്തിയത്. ഹയർസെക്കൻഡറി വിഭാഗം പ്രവൃത്തി പരിചയമേളയിലും സാമൂഹ്യ ശാസ്ത്ര മേളയിലും ഒന്നാം സ്ഥാനം ലഭിച്ചു.