തിരുവനന്തപുരം: ശ്രീസ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വയലിൻ വിഭാഗത്തിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് 23ന് അഭിമുഖം നടത്തും.രാവിലെ 10ന് കോളേജിൽ അഭിമുഖം നടക്കും.ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.വിദ്യാഭ്യാസ യോഗ്യതകൾ,മാർക്ക് ലിസ്റ്റുകൾ,പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.