vld-2

വെള്ളറട:ആനാവൂർ ഹയർസെക്കൻഡറി സ്കൂളിൽ വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്തു.പ്രീ-പ്രൈമറിയിൽ പണികഴിപ്പിച്ച കൂടാരത്തിന്റെ ഉദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.കെ,ഡി.പി.സി.ബി,ശ്രീകുമാരൻ മുഖ്യ പ്രഭാഷണം നടത്തി.പാറശാല എ.ഇ.ഒ സുന്ദർദാസ്,പ്രേമലത തുടങ്ങിയവർ സംസാരിച്ചു.സീമ സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു.