തിരു: ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് പി.എം.ജിയിൽ പ്രവർത്തിക്കുന്ന പ്രിസൈസ് കണ്ണാശുപത്രിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും.ഞായറാഴ്ച രാവിലെ 9 മുതൽ 2 വരെയാണ് ക്യാമ്പ്. രജിസ്ട്രേഷൻ,കാഴ്ച പരിശോധന,തിമിര രോഗ നിർണയം,ഗ്ലുക്കോമ രോഗ നിർണയം,ഡോക്ടർ കൺസൾട്ടേഷൻ എന്നിവ കൂടാതെ കുട്ടികൾക്കുണ്ടാകുന്ന കാഴ്ചവൈകല്യങ്ങൾ,പ്രമേഹം മൂലമുണ്ടാകുന്ന നേത്രരോഗങ്ങൾ തുടങ്ങിയ പരിശോധനകളുമുണ്ടാകും. തിമിര ശസ്ത്രക്രിയയ്ക്ക് മുൻപുള്ള പരിശോധനകൾ സൗജന്യമായിരിക്കും. കൂടാതെ തിമിര ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും കണ്ണടയ്ക്കും ഇളവും ലഭിക്കും. ക്യാമ്പിൽ ലഭിക്കുന്ന മറ്റു സൗജന്യ ചികിത്സാ സേവനങ്ങൾ; ഡയബറ്റിക് റെറ്റിനോപ്പതി,ഗ്ലോക്കോമ,കോർണിയ,പീഡിയാട്രിക് ഓഫ്താൽമോളജി എന്നീ വിഭാഗങ്ങളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്ന് വിദഗ്ദ്ധ സേവനം. കൂടാതെ ഫണ്ടസ് ഫോട്ടോ,കണ്ണിലെ മർദ്ദം, ഡ്രൈ ഐ എന്നിവയുടെ പരിശോധനകളും സൗജന്യമാണ്. രജിസ്ട്രേഷൻ ഫോൺ: 9072722222, 8943304333.