തിരുവനന്തപുരം:കന്യാകുമാരി ഇരട്ടപ്പാത നിർമ്മാണം പൂർത്തിയാകുമ്പോൾ ഗതാഗത കുരുക്ക് രൂക്ഷമാകുന്നത് തടയാൻ മേലാറന്നൂർ - സി.ഐ.ടി.റോഡിൽ മേൽപ്പാലവും വിട്ടിയോട് - ചന്ദനകെട്ടി റോഡിൽ അടിപ്പാതയും നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രറെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡിനും ശശിതരൂർ എം.പി.കത്തെഴുതി .പാർലമെന്റിലും ഇക്കാര്യം ഉന്നയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.പാറശാല കരുമാനൂർ വാർഡ് , പാത ഇരട്ടിപ്പിക്കലിൽ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകും.ഇത് ഒഴിവാക്കാനായി അടിപ്പാത നിർമ്മിക്കേണ്ടത് അനിവാര്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.