
കല്ലമ്പലം:തേവലക്കാട് എസ്.എൻ.യു പി.എസ് സ്കൂളിൽ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ആറ്റിങ്ങൽ സബ് ഡിവിഷനിലെ ജീവനക്കാരുടെ സഹകരണത്തോടെ സ്കൂളിൽ ഫിലാറ്റലി ക്ലബ് ഉദ്ഘാടനവും എക്സിബിഷനും സംഘടിപ്പിച്ചു. പ്രദർശനവും ക്ലബ് രൂപീകരണവും ഡോ.തോട്ടയ്ക്കാട് ശശി ഉദ്ഘാടനം ചെയ്തു. വിവിധതരം സ്റ്റാമ്പുകളുടെ പ്രദർശനം കുട്ടികൾക്ക് നവ്യനുഭവം പകർന്നു. സബ് ഡിവിഷൻ ഹെഡ് ദേവി.എൻ അദ്ധ്യക്ഷത വഹിച്ചു. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ബുനൈസ്, വാർഡ് മെമ്പർ ബിജു, പോസ്റ്റൽ ജീവനക്കാരായ ഗിരീഷ്, ശ്രീജി, നവാസ് ഖാൻ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. അനില സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി സയ ബി. നായർ നന്ദിയും പറഞ്ഞു.