തിരുവനന്തപുരം: ആദിവാസി മേഖല ഉൾപ്പെടെയുള്ള സ്‌കൂളുകളിൽ നിന്ന് കാൽലക്ഷം കുട്ടികളെ പങ്കെടുപ്പിച്ച് നഗരത്തിൽ ശിശുദിന റാലി നടത്താൻ ശിശുക്ഷേമസമിതി സംഘാടക സമിതി യോഗം തീരുമാനിച്ചു.യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് നിശാഗന്ധിയിൽ റാലി സമാപിക്കും.തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രിമാരായ വീണാ ജോർജ്ജ്,വി.ശിവൻകുട്ടി തുടങ്ങിയവർ ശിശുദിന സന്ദേശം നൽകും.ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനവും നടത്തും.ശിശുക്ഷേമ സമിതി ഹാളിൽ നടന്ന സംഘാടക സമിതി യോഗം ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി ഉദ്ഘാടനം ചെയ്തു.ട്രഷറർ കെ.ജയപാൽ,ജില്ലാ സമിതി സെക്രട്ടറി അശോക് കുമാർ,കൗൺസിലർ കൃഷ്ണകുമാർ,മുൻ വനിതാ കമ്മീഷൻ അംഗം ഇ.എം.രാധ,ട്രഷറർ എൽ.എസ്.സുദർശനൻ,ജോയിന്റ് സെക്രട്ടറി അശ്വതി ചന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ശിശുദിന പരിപാടികളുടെ നടത്തിപ്പിനായി വി.ജോയി എം.എൽ.എ ചെയർമാനും സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി ജനറൽ കൺവീനറുമായി 501 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.