
പാറശാല:സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ശാസ്ത്രീയമായി സംസ്കരിച്ച ഇറച്ചിയും ഇറച്ചി ഉത്പ്പന്നങ്ങളും ഗുണനിലവാരം നിലനിർത്തി സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മീറ്റ് പ്രോഡക്ടസ് ഒഫ് ഇന്ത്യ പാറശാലയിൽ പ്രവർത്തനം ആരംഭിച്ചു. ഇടിച്ചക്കപ്ലാമൂട്ടിൽ ആരംഭിച്ച ഫ്രാഞ്ചൈസിയുടെ (എം.പി.എം മീറ്റ് ആൻഡ് ബൈറ്റ്സിന്റെ) ഉദ്‌ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, കൊഷിക്ക കരാട്ടെ ഡയറക്ടർ ജി.ബെൽമൻ വിക്‌ടർ,അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.അജികുമാർ,ഡി.കെ. ശശി, ജയപ്രസാദ്, വാർഡ് മെമ്പർ എം.സെയ്‌ദലി,എം.പി.മോഹൻ നാടാർ,എ.കെ.രാജേഷ്,അമർജിത്ത്,ജിജോ പാലിയോട്,പുത്തൻകട വിജയൻ തുടങ്ങിയവർ സംസാരിച്ചു.