d

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ.മാറനല്ലൂർ അഴകം കുളപ്പുള്ളിവിളാകം കൃഷ്‌ണാലയം വീട്ടീൽ ലോറി ഡ്രൈവറായ അഖിലിനെയാണ് (29) തമ്പാനൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.ബന്ധുവായ യുവതിയെ സൗഹൃദം നടിച്ച് വിവാഹ വാഗ്ദാനം നൽകി തമ്പാനൂരിലെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തു.എന്നാൽ മറ്റൊരു വിവാഹം കഴിച്ച പ്രതി പിന്നീട് നഗ്നചിത്രങ്ങൾ കാട്ടി യുവതിയെ ഭീഷണിപ്പെടുത്തി വീണ്ടും അതേ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.ഭീഷണി തുടർന്നതോടെ യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.എസ്.എച്ച്.ഒ വി.എം.ശ്രീകുമാർ,എസ്.ഐ വിനോദ്,സി.പി.ഒമാരായ ഷിബു,സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.