
തിരുവനന്തപുരം: ഈ വർഷത്തെ തിരുവനന്തപുരം മ്യൂസിക് ക്ലബ് സംഗീത പ്രഭ പുരസ്‌കാരം ഗായിക രാജലക്ഷ്മിക്ക് നൽകും.10,000 രൂപയും പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.20ന് വൈകിട്ട് 5.30ന് തമ്പാനൂർ പി.ടി.സി ടവറിലെ ഹംസധ്വനി ഹാളിൽ നടക്കുന്ന ചടങ്ങിൽ കവി പ്രൊഫ.വി.മധുസൂദനൻ നായർ പുരസ്‌കാരം നൽകും.ക്ലബ് പ്രസിഡന്റ് ഡോ.എം.അയ്യപ്പൻ,സെക്രട്ടറി ജി.സുരേഷ് കുമാർ,ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് നടക്കുന്ന സംഗീത സായാഹ്നത്തിൽ ക്ലബ് ഗായകർ തിരഞ്ഞെടുത്ത ഗാനങ്ങൾ ആലപിക്കും.