
തിരുവനന്തപുരം: ഗുരുധർമ്മ പ്രചാരണ സഭ പ്രവർത്തക സമ്മേളനം പേട്ട എസ്.എൻ.ഡി.പി ഹാളിൽ
ജി.ഡി.പി.എസ് ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഡോ.കെ.സുശീല അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ അരുവിപ്പുറം ശാന്തി,ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, ജില്ലാ സെക്രട്ടറി എ.എൽ.വിജയകുമാർ, ജില്ലാ ട്രഷറർ സുരേഷ് ബാബു,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മണക്കാട് സി.രാജേന്ദ്രൻ,ജെ.ജയധരൻ, എം.എൽ. ഉഷാരാജ്, പി.ജി. ശിവബാബു,കെ.സാംബശിവൻ എന്നിവർ സംസാരിച്ചു.
കെ.എസ്.ശിവരാജൻ
ചെയർമാൻ
കഴക്കൂട്ടം വട്ടിയൂർക്കാവ്, തിരുവനന്തപുരം,നേമം മണ്ഡലങ്ങൾ ഏകോപിപ്പിക്കാൻ ഗുരുപ്രഭാഷകനും എഴുത്തുകാരനുമായ കെ.എസ്.ശിവരാജനെ അഡ്ഹോക്ക് കമ്മിറ്റി ചെയർമാനായും അനിൽ ഓംകാറിനെ ജനറൽ കൺവീനറായും എസ്.ഘോഷിനെ ട്രഷററായും പ്രവർത്തക സമ്മേളനം തിരഞ്ഞെടുത്തു.വെട്ടുകാട് അശോകൻ, രവീന്ദ്രൻ മൂലവിളാകം, ഇടവക്കോട് ജഗന്നാഥൻ(വൈസ് ചെയർമാൻമാർ). ഉള്ളൂർ ജ്യോതിമയൻ, കുമാരപുരം രാജേഷ്, കല്ലംപള്ളി സുജാത, സുരേഷ് കുമാർ, സുധീഷ് കോലത്തുകര, ശോഭ അനിൽ, ചെങ്കോട്ടുകോണം സുരേന്ദ്രൻ, എ.സുകേശിനി, വേണു വാഴവിള, സിന്ധു വെട്ടുകാട്, സന്തോഷ് കുമാർ.ജി, പി.എൽ.പ്രേംകുമാർ, സുരേന്ദ്രൻ വട്ടിയൂർക്കാവ്, ഷീല(കൺവീനർമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.