തിരുവനന്തപുരം: യുവചിത്രകാരനായ ഷിബു ചന്ദ് സി.എസിന്റെ ചിത്രപ്രദർശനം വഴുതക്കാട് അലിയോൺസ് ഫ്രാൻസെയിസ് ദെ ട്രിവാൻഡ്രം ഗ്യാലറിയിൽ ആരംഭിച്ചു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. പതിനഞ്ചോളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ‘ടെക്‌സ്‌റ്റ്, കോൺടെക്സ്റ്റ്’ പെയിന്റിംഗുകളുടെ പ്രദർശനം ഈ മാസം 30 വരെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ നടക്കും. ഞായറാഴ്ചകളിൽ പ്രദർശനമില്ല.അലിയോൺസ് കേന്ദ്രം ഡയറക്ടർ മാർഗോ മിഷോഡ്,ആർട്ടിസ്റ്റ് ബാബു നമ്പൂതിരി,എസ്.ഡി.അജിത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.