
വിഴിഞ്ഞം: നഗരത്തിൽ നിന്ന് വണ്ടിത്തടം ആനക്കുഴിയിലേക്ക് ബസ് സർവീസ് ആരംഭിച്ചു.പഞ്ചായത്തംഗം സുധർമ്മ ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണൻ ആരതിയുഴിഞ്ഞു.പാലപ്പൂര് സുരേഷ്,എസ്.കുമാർ എന്നിവർ പങ്കെടുത്തു.ദിവസേന നാല് ട്രിപ്പാണുള്ളത്.രാവിലെ 7.25ന് ആനക്കുഴിയിൽ നിന്ന് പേരൂർക്കടയിലേക്കും 8.20ന് പേരൂർക്കടയിൽ നിന്ന് തിരികെയും,9.20ന് ആനക്കുഴിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്കും സർവീസുണ്ടാകും.വൈകിട്ട് 4ന് കിഴക്കേക്കോട്ടയിൽ നിന്ന് ആനക്കുഴിയിലേക്കും 4.35ന് തിരികെയും,5.10ന് കിഴക്കേക്കോട്ടയിൽ നിന്ന് ആനക്കുഴിയിലേക്കും 5.45ന് ആനക്കുഴി - വണ്ടിത്തടം - തിരുവല്ലം -കമലേശ്വരം - മണക്കാട് -കിഴക്കേക്കോട്ട - കരമന- നേമം വഴി ബാലരാമപുരത്തേക്കും സർവീസ് നടത്തും.