medisep

തിരുവനന്തപുരം: മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് ജിവനക്കാർക്കും പെൻഷൻകാർക്കും ബാദ്ധ്യതയായി. മെഡിസെപ് ആനുകൂല്യമായി ചികിത്സാ ചെലവിന്റെ പകുതി പോലും കിട്ടാറില്ല. മുട്ട് , ഇടുപ്പെല്ല് ശസ്ത്രക്രിയ തുടങ്ങി പലതും മെഡിസെപ് കവറേജിൽ നിന്ന് സ്വകാര്യ ആശുപത്രികൾ സ്വയം ഒഴിവാക്കി. സ്വകാര്യ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികൾക്ക് പദ്ധതി സ്വീകരിക്കാനും മടിയാണ്.

2022 ജൂലായ് ഒന്നിനാണ് മെഡിസെപ് തുടങ്ങിയത്. മാസം 500 രൂപവച്ചാണ് പ്രീമിയം പിടിക്കുന്നത്. എന്നാൽ,​ കഴിഞ്ഞ രണ്ടു വർഷത്തെ ക്ളെയിം വാർഷിക പ്രീമിയത്തിനും മുകളിൽ പോയി. മാസ സംഖ്യ കൂട്ടാതെ മുന്നോട്ടുപോകാൻ പറ്റില്ലെന്നാണ് നടത്തിപ്പുകാരായ ഓറിയന്റൽ ഇൻഷ്വറൻസിന്റെ നിലപാട്. വർഷം 450 കോടി കൊടുക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിടത്ത് 600 കോടിയിലധികം കൊടുത്തെന്ന് കമ്പനി പറയുന്നു.

മെഡിസെപിൽ ഓരോ കുടുംബത്തിനും മൂന്ന് വർഷത്തേക്ക് മൂന്ന് ലക്ഷം രൂപയാണ് പരിരക്ഷ. ഇതിൽ ഒരു വർഷം ഒന്നരലക്ഷത്തോളം രൂപ ഉപയോഗിക്കണം. അല്ലാത്തപക്ഷം ആ തുക അസാധുവാകുമെന്നായിരുന്നു കരാർ.

ചികിത്സ വേണോ

കാശടയ്ക്കണം

മെഡിസെപ് പരിധിയിൽ ഒരുവിധം എല്ലാ രോഗങ്ങൾക്കും പരിരക്ഷ പറയുന്നുണ്ട്. എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴാണ് കളി മാറുന്നത്. ലിസ്റ്റ് ചെയ്ത ചികിത്സകൾ പലതും പാക്കേജിൽ ഉൾപ്പെടുന്നില്ലെന്ന് പറയും. ചികിത്സാചെലവിന്റെ നല്ലൊരുഭാഗം പ്രത്യേകം ഈടാക്കുകയും ചെയ്യും.

ക്യാഷ് ലെസ് പദ്ധതിയെണെങ്കിലും മെഡിസെപ് ഇപ്പോൾ അങ്ങനെയല്ലെന്നും പരാതി വ്യാപകമാണ്. ഉദാഹരണത്തിന്,​ ഒരു ലക്ഷം രൂപയുടെ ചികിത്സാ ബിൽ വന്നാൽ കൈയിൽ നിന്ന് പണമടച്ച് ഡിസ്ചാർജാവണം. ദിവസങ്ങൾ കഴിഞ്ഞ് മെഡിസെപ് ആനുകൂല്യമായി റീഫണ്ട് ചെയ്യുന്നത് അടച്ചതിന്റെ മൂന്നിലൊന്ന് തുകയായിരിക്കും.

മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒഴികെ കാർഡ് ഉടമകൾക്ക് എംപാനൽ ചെയ്ത ആശുപത്രികളെ സമീപിക്കാം. മെഡിസെപുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ ഓൺലൈൻ സംവിധാനമൊരുക്കിയിട്ടുണ്ട്. ഹെൽപ് ഡെസ്കുമുണ്ട്

- മെഡിസെപ് മാനേജ്മെന്റ് സമിതി

29 ലക്ഷത്തിലേറെ

അംഗങ്ങൾ

 മെഡിസെപിലെ ജീവനക്കാർ: 5,33,618

 പെൻഷൻകാർ: 5,53,338

 ആശ്രിതർ: 18,32059

 ഇതുവരെചികിത്സ തേടിയവർ: 2,87,489

(ജീവനക്കാർ: 1,57,768, പെൻഷൻകാർ: 1,29,721)

 ഒരു വർഷം സമാഹരിക്കുന്നത് : 652.1736 കോടി

ഇതുവരെ നൽകിയ സഹായം: 1485 കോടി

553

മെഡിസെപ് ഉള്ള ആശുപത്രികൾ

(സ്വകാര്യം: 408, സർക്കാർ: 145)

മെഡിസെപ് അംഗീകരിക്കുന്ന

ആശുപത്രുകളുടെ ലിസ്റ്റ്

പേജ് ---