d

തിരുവനന്തപുരം: കൊല്ലം ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (എൻ.സി.എ-പട്ടികജാതി,മുസ്ലിം,എൽ.സി./എ.ഐ.),(കാറ്റഗറി നമ്പർ 701/2021 703/2021) തസ്‌തികയിലേക്ക് പൊതു അവധി കാരണം മാറ്റിവച്ച ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 21ന് പത്തനംതിട്ട അടൂർ വടക്കടത്തുകാവ് കെ.എ.പി 3 ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ വച്ച് നടത്തും.

കൊല്ലം ജില്ലയിൽ എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ (എൻ.സി.എ-ഈഴവ/തിയ്യ/ബില്ലവ),(കാറ്റഗറി നമ്പർ 286/2023),പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസ് വകുപ്പിൽ വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (എൻ.സി.എ-ഹിന്ദുനാടാർ),(കാറ്റഗറി നമ്പർ 276/2023) തസ്‌തികകളിലേക്ക് പൊതുഅവധി കാരണം മാറ്റി വച്ച ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 22ന് രാവിലെ 5.30ന് കൊല്ലം കൊട്ടിയം മന്നം മെമ്മോറിയൽ എൻ.എസ്.എസ്. കോളേജ് ഗ്രൗണ്ടിൽ നടത്തും.


അഭിമുഖം

കണ്ണൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ്റ് (പാർട്ട് 1,2-നേരിട്ടും തസ്തികമാറ്റം മുഖനയും),(കാറ്റഗറി നമ്പർ 716/2022, 717/2022) തസ്‌തികയിലേക്ക് 23ന് രാവിലെ 6.30ന് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും.

കണ്ണൂർ ജില്ലയിൽ കേരള മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (കാറ്റഗറി നമ്പർ 494/2020) തസ്‌തികയിലേക്കുള്ള അഭിമുഖം 25ന് പി.എസ്.സി. കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തും.

തൃശൂർ ജില്ലയിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 713/2022) തസ്‌തികയിലേക്കുള്ള അഭിമുഖം 23,24,25 തീയതികളിൽ പി.എസ്.സി. തൃശൂർ ജില്ലാ ഓഫീസിൽ നടത്തും.

കോഴിക്കോട് ജില്ലയിൽ പഞ്ചായത്ത് വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 86/2021) തസ്‌തികയിലേയ്ക്കുള്ള അഭിമുഖം 23,24 തീയതികളിൽ കോഴിക്കോട് മേഖലാ ഓഫീസിൽ നടത്തും.

പുനരളവെടുപ്പ്

ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ (ട്രെയിനി)-(കാറ്റഗറി നമ്പർ 187/2023,614/2022,615/2022),ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി)-(കാറ്റഗറി നമ്പർ 188/2023) തസ്‌തികകളിലേക്ക് ശാരീരിക അളവെടുപ്പിൽ പങ്കെടുത്ത് അപ്പീൽ സമർപ്പിച്ച് പുനരളവെടുപ്പിന് അനുമതി ലഭിച്ചവർക്ക് 22ന് ഉച്ചയ്ക്ക് 1ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പുനരളവെടുപ്പ് നടത്തും.

ഒ.എം.ആർ

പരീക്ഷ

ലൈബ്രേറിയൻ ഗ്രേഡ് 4 (കാറ്റഗറി നമ്പർ 413/2023) തസ്‌തികയിലേക്ക് 24ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.