തിരുവനന്തപുരം: ഐ.ടി ജീവനക്കാരുടെ 'മാനസികാരോഗ്യവും തൊഴിൽപ്രശ്നങ്ങളും' എന്ന വിഷയത്തിൽ ഐ.ടി ജീവനക്കാരുടെ ക്ഷേമസംഘടന പ്രതിദ്ധ്വനി സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ രാജീവ് കൃഷ്ൻ അദ്ധ്യക്ഷനായിരുന്നു. ലേബർ സെക്രട്ടറി കെ.വാസുകി,​ കേരള സ്റ്റാർട്ടപ് സി.ഇ.ഒ അനൂപ് അംബിക തുടങ്ങിയവർ പങ്കെടുത്തു. പൂനെ ഇ.വൈ ഉദ്യോഗസ്ഥ അന്ന സെബാസ്റ്റ്യന് സെമിനാർ ആദരാഞ്ജലി അർപ്പിച്ചു.ഐ.ടി മേഖലയിലെ മാനസിക ആരോഗ്യപ്രശ്നങ്ങൾ,​ തൊഴിൽസമ്മർദ്ദം എന്നിവയെക്കുറിച്ച് വിശദമായ സർവേ നടത്താൻ നിതീഷ് മാധവൻ കൺവീനറായി ജീവനക്കാരുടെ കമ്മിറ്റി രൂപീകരിച്ചു.ഐ.ടി മേഖലയെ, മികച്ച തൊഴിൽസാഹചര്യങ്ങളിലേക്ക് ഉയർത്തുന്നതിനായുള്ള മാർഗനിർദ്ദേശങ്ങളടങ്ങിയ നിവേദനം കേന്ദ്ര ഐ.ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനും കേന്ദ്ര തൊഴിൽമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യയ്ക്കും സമർപ്പിച്ചു.കോപ്പി ലേബർ സെക്രട്ടറിക്കും നൽകി.

പ്രതിധ്വനി ടെക്‌നോപാർക്ക് ട്രഷറർ രാഹുൽചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രശാന്തി.പി.എസ് നന്ദിയും അറിയിച്ചു.