തിരുവനന്തപുരം: നിക്ഷേപത്തിന് ഉയർന്ന പലിശ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഗ്രാവിറ്റി വെഞ്ചേഴ്സ് നിധി ലിമിറ്റഡിന്റെ ശാസ്തമംഗലം ശാഖയിൽ കോടികളുടെ തട്ടിപ്പ് നടന്നതായി പരാതി. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെയാണ് നിക്ഷേപകർ ചതി മനസിലാക്കിയത്. നിക്ഷേപകരുടെ പരാതിയിൽ മ്യൂസിയം പൊലീസ് 9 കേസുകൾ രജിസ്റ്റർ ചെയ്തു. പരാതിക്കാർക്ക് 35 ലക്ഷത്തോളം നഷ്ടമായി. മൊത്തം 15 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് സൂചന. സ്ഥാപനത്തെ ഒന്നും,ചെയർമാൻ ബിജുവിനെ രണ്ടാംപ്രതിയുമാക്കിയാണ് കേസെടുത്തിട്ടുള്ളത്. ജനറൽ മാനേജർ ആരോമലാണ് മൂന്നാം പ്രതി. തട്ടിപ്പിനുശേഷം ഉടമകൾ ഫോൺ എടുക്കാതെയായി. വീരണക്കാവ് സ്വദേശി ജിതിൻകുമാർ,ശ്രീകാര്യം സ്വദേശി ഫിലിപ്പോസ്,പൂജപ്പുര സ്വദേശി കൃഷ്ണൻ പോറ്റി തുടങ്ങിയവർക്കാണ് പണം നഷ്ടമായത്.