ശംഖുംമുഖം: ലോകത്തിലെ ആദ്യത്തെ സെൽഫ് പവേർഡ് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് അനാച്ഛാദനം ചെയ്തു.തദ്ദേശീയ ഇൻഡോർ സോളാർ സെല്ലുകളാൽ പ്രവർത്തിക്കുന്ന ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ വികസിപ്പിച്ചത് കേന്ദ്ര ഗവേഷണ സ്ഥാപനമായ സി.എസ്.ഐ.ആർ - എൻ.ഐ.ഐ.എസ്.ടിയാണ്. വൈദ്യുതിയോ ബാറ്ററിയോ ഉപയോഗിക്കാതെ ടെർമിനലിനുള്ളിലെ വെളിച്ചത്തിൽ നിന്ന് ഊർജം ഉത്പാദിപ്പിച്ചാണ് മോണിറ്റർ പ്രവർത്തിക്കുന്നത്. പവനചിത്ര എന്ന പേരിലുള്ള മോണിറ്ററിൽ തെയ്യവും അത്യാധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ചിരിക്കുന്നു.