വിതുര: പട്ടികവർഗ ലിസ്റ്റിൽ കളനാടി സമുദായത്തെ ഉൾപ്പെടുത്താനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആദിവാസി കാണിക്കാർ സംയുക്തസംഘം സംസ്ഥാനകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തീരുമാനം ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് എ.കെ.എസ്.എസ് സംസ്ഥാനപ്രസിഡന്റ് പൊൻപാറ കെ.രഘുവും സംസ്ഥാനജനറൽ സെക്രട്ടറി മേത്തോട്ടം പി.ഭാർഗവനും അറിയിച്ചു.