
തിരുവനന്തപുരം : 25 ഡയാലിസിസ് രോഗികൾക്കും 25 കാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ ഒമ്പത് വർഷമായി എല്ലാമാസവും നടത്തുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണോദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു.കാൻസർ, വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നതിനാൽ വിഷ്ണുഭക്തനെപ്പോലുള്ളവർ ഇത്തരം പ്രവൃത്തികളിലേക്ക് കടന്നുവരുന്നത് സ്വാഗതാർഹമാണെന്ന് എം.എൽ.എ പറഞ്ഞു.ന്യൂരാജസ്ഥാൻ മാർബിൾസ് 20 വർഷം മുമ്പ് നിർമ്മിച്ച ചിറയിൻകീഴ് താലൂക്ക് ആശുപത്രിയുടെ ഐ.സി യൂണിറ്റ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ വിഷ്ണുഭക്തൻ,ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൾ വാഹീദ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിറോസ് ലാൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫിൻ മാർട്ടിൻ,സിന്ധു,മഞ്ജു, ശിവദാസ് എന്നിവർ പങ്കെടുത്തു.