ആറ്റിങ്ങൽ: കേരള സംഗീത നാടക അക്കാഡമി സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് സമർപ്പണം 22, 23 തീയതികളിൽ ആറ്റിങ്ങലിൽ നടക്കും.ആറ്റിങ്ങൽ നഗരസഭാങ്കണത്തിൽ 22ന് വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായിരിക്കും. ജി.എസ്.പ്രദീപ് സാംസ്കാരിക പ്രഭാഷണം നടത്തും.അഡ്വ.എസ്.കുമാരി,ജി.തുളസീധരൻ പിള്ള, കല്ലറ ഗോപൻ,കെ.എസ്.ഗീതരംഗ പ്രഭാത്,വി.കെ.അനിൽകുമാർ, ബിഎൻ സൈജു രാജ് തുടങ്ങിയവർ സംസാരിക്കും.തുടർന്ന് സോങ്ങ്സ് സോൾ സോയിൽ. 23ന് വൈകിട്ട് 5.30ന് സംസ്ഥാന തല പുരസ്കാര വിതരണ ഉദ്ഘാടനം സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കും.മന്ത്രി ഡോ.ആർ.ബിന്ദു,ഒ.എസ്.അംബിക എന്നിവർ മുഖ്യാതിഥിയായിരിക്കും. കരിവനൂർ മുരളി,പുഷ്പാവതി.പി.ആർ തുടങ്ങിയവർ സംസാരിക്കും.