കോവളം :പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വിഴിഞ്ഞത്ത് പ്രകടനം നടത്തി.ബ്ലോക്ക് പ്രസിഡന്റ് കരിംകുളം ജയകുമാർ പ്രകടനം ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ,സാംദേവ്,അഡോൾഫ് ജി. മൊറായിസ്, നേതാക്കളായ ഗ്ലാഡിസ് അലക്സ്, സുധീർ ഖാൻ,അനിൽ വി.സലാം,രവീന്ദ്രൻ, ആംബ്രോസ്,തങ്കരാജ്,പരണിയം ഫ്രാൻസിസ്,സക്കീർ,വിഴിഞ്ഞം യേശുദാസ്ടി.കെ.അശോക് കുമാർ,കാഞ്ഞിരംകുളം ശരത് കുമാർ,താരാസിംഗ്,പ്രദീപ്കുമാർ,സുദർശനൻ,ലെനിൻ ഗോമസ്,പ്രദീപ് ശാന്തകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.