ആറ്റിങ്ങൽ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ സ്ത്രീകൾക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി `വനിതാ ജംഗ്ഷൻ 'എന്ന പേരിൽ വേദി ഒരുക്കുന്നു.സംഘാടക സമിതി യോഗം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്.ഷീല ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ ആർ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.പ്ലാനിംഗ് ഓഫീസർ വി .എസ്.ബിജു വിഷയാവതരണം നടത്തി.ബ്ലോക്ക്‌ മെമ്പർമാരായ ശ്രീകല,രാധിക പ്രദീപ്‌,വാർഡ് മെമ്പർമാരായ സന്തോഷ്‌,യമുന,പ്രസന്ന,രേഖ,സജികുമാർ,ഉദയ,ബീനാരാജീവ്‌,ജയന്തി തുടങ്ങിയവർ പങ്കെടുത്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഷിജു സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിന്ദു.ജെ.എസ് നന്ദി പറഞ്ഞു.