photo

നെയ്യാറ്റിൻകര : ക്യാപിറ്റൽ ഡിസ്ട്രിക്ട് സഹോദയാ 2024 'തരംഗ് 'കലോത്സവത്തിന്റെ ഭാഗമായുള്ള സാഹിത്യ മത്സരം ഡോ.ജി.ആർ.പബ്ലിക് സ്കൂളിൽ ഇന്നലെ ആരംഭിച്ചു.മാധവി മന്ദിരം ലോക സേവ ട്രസ്റ്റ് സെക്രട്ടറി അഡ്വ.ആർ.എസ്.ഹരികുമാർ ഭദ്രദീപം കൊളുത്തി മത്സരങ്ങൾക്ക് തുടക്കം കുറിച്ചു.സ്കൂൾ പ്രിൻസിപ്പൽ നീമ.എസ്.നായർ,സഹോദയ പ്രോഗ്രാം കോഓർഡിനേറ്റർ സോജിജോൺ,വൈസ് പ്രിൻസിപ്പൽ സുബിഗ്ലാഡ്സൺ,സഹോദയ സ്കൂൾ പ്രതിനിധികൾ,സി.സി.എ കോഓർഡിനേറ്റർ മീനാകുമാരി എന്നിവർ പങ്കെടുത്തു.