കോവളം : വെങ്ങാനൂർ ഗാന്ധി സ്മാരക ആശുപത്രിയിൽ പുതിയതായി ആരംഭിക്കുന്ന ആയുർവേദ ചികിത്സാ വിഭാഗത്തിന്റെ പദ്ധതി സ്ഥലത്ത് ഔഷധച്ചെടികൾ വച്ച് പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ആശുപത്രി ചെയർമാൻ വെങ്ങാനൂർ കെ.ശ്രീകുമാർ നിർവഹിച്ചു.വെങ്ങാനൂർ കെ.മോഹനൻ,ഡി.അശോക് കുമാർ,ചന്ദ്രമോഹനൻ, ആമ്പാടി വിജയൻ,എം.ജവഹർ,വിജയകുമാർ,രാജേന്ദ്രൻ,രാജശേഖരൻനായർ എന്നിവർ പങ്കെടുത്തു.