ss

കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യം ചെയ്യലിന് നടി തമന്ന ഭാട്ടിയെ വിധേയായി. ബിറ്റ് കോയിനുകളുടെയും ക്രിപ്റ്റോ കറൻസികളുടെയും പേരിൽ നിരവധി നിക്ഷേപകരെ കബളിപ്പിച്ച് HPZ ടോക്കൺ മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടിയെ ഇ ഡി ചോദ്യം ചെയ്തത്.

ഗുവാഹത്തിയിലെ സോണൽ ഓഫീസിൽ എത്തിയ തമന്നയുടെ മൊഴി, കള്ളപ്പണം വെളിപ്പിക്കൽ തടയൽ നിയമപ്രകാരം രേഖപ്പെടുത്തിയതായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. പ്രസ്തുത ആപ്പ് കമ്പനിയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ തമന്നയ്ക്ക് ഫണ്ട് ലഭിച്ചിരുന്നുവെന്നും അതല്ലാതെ മറ്റു കുറ്റകരമായ ആരോപണങ്ങളൊന്നും നടിയുടെ പേരിലില്ലെന്നുമാണ് നടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

ചോദ്യം ചെയ്യലിന് തമന്നയെ മുൻപ് വിളിപ്പിച്ചിരുന്നുവെങ്കിലും ജോലിത്തിരക്ക് കാരണം കഴിഞ്ഞദിവസമാണ് ഇഡിക്ക് മുൻപിൽ ഹാജരായത്. അതേസമയം ബോളിവുഡ് ചിത്രം സ്ത്രീ 2 ൽ അതിഥി വേഷത്തിൽ ആണ് തമന്ന ഒടുവിൽ പ്രത്യക്ഷപ്പെട്ടത്.