തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 22,23 തീയതികളിൽ മെറ്റീരിയൽ എഫിഷെൻസി ഇൻ ക്ലീൻ എനർജി ട്രാൻസിഷൻ എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തും.22ന് രാവിലെ 10ന് വെള്ളയമ്പലം വിശ്വേശരയ്യ ഭവനിൽ വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ് ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. 23ന് ഉച്ചയ്ക്ക് 2.30ന് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.രണ്ടു ദിവസത്തെ സമ്മേളനത്തിൽ വിദഗ്ദ്ധർ സംസാരിക്കുമെന്ന് ചെയർമാൻ ബാലകൃഷ്ണൻ നായർ,ഓണററി സെക്രട്ടറി അഡ്വ.കെ.ആർ സുരേഷ് കുമാർ,ജെ.സി പിഷാരടി,എസ്.ബിനു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.