ko

കോവളം: വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സസ്യ - ജന്തു ജീവജാലങ്ങളെ കണ്ടെത്തി അവയെ വരും തലമുറയ്ക്ക് പരിചയപ്പെടാനായി രജിസ്റ്ററിൽ പകർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജനകീയ ജൈവ വൈവിദ്ധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം പ്രകാശനം ജില്ലാപഞ്ചായത്തംഗം ഭഗത് റൂഫസ് നിർവഹിച്ചു.മുട്ടയ്ക്കാട് ഗവ.ആയുർവേദ ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിത്രലേഖ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സുരേന്ദ്രൻ,അഷ്ടപാലൻ,ഡോ.സീന,പി.വൈ അനിൽ,കായൽ ഫോട്ടോഗ്രാഫർ സന്തോഷ്,മുരുകൻ,വിജയകുമാർ,വിജയൻ നായർ രാജി,അനിത,അസി.സെക്രട്ടറി സുനിത,ജില്ലാ കോഓർഡിനേറ്റർ അക്ഷയ തുടങ്ങിയവർ പങ്കെടുത്തു.