hi

കിളിമാനൂർ:കിളിമാനൂർ ബി.ആർ.സി പരിധിയിലെ അഞ്ചംഗ സംഘം സംസ്ഥാന ഒളിമ്പിക്സിൽ മാറ്റുരയ്ക്കും. നവംബർ 4,5 ന് എറണാകുളത്ത് നടക്കുന്ന ഭിന്നശേഷി സംസ്ഥാന ഒളിമ്പിക്സിലാണ് പങ്കെടുക്കുന്നത്.ഫുട്ബാൾ ടീമിൽ ജി.എച്ച്.എസ്.എസ് കിളിമാനൂരിലെ അൽ അമീൻ,അജ്മീർ എ, പള്ളിക്കൽ സ്കൂളിലെ മുഹമ്മദ് ഷാക്കിർ എസ്,ബാഡ്മിന്റണിൽ കടമ്പാട്ടുകോണം സ്കൂളിലെ ബിവിൻ,മിക്സഡ് സ്റ്റാൻഡിംഗ് ത്രോയിൽ മടവൂർ സ്കൂളിലെ ഫിദ ഫാത്തിമ എന്നീ കുട്ടികളാണ് പങ്കെടുക്കുന്നത്.ബി. ആർ.സി പരിധിയിലെ എഴുന്നൂറോളം കുട്ടികളിൽ നിന്നാണ് ഇവർക്ക് സംസ്ഥാന ഒളിമ്പിക്സിലേക്ക് സെലക്ഷൻ ലഭിച്ചത്.ഇവരെ ബി.ആർ.സിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.ബി.ആർ.സി ഹാളിൽ നടന്ന പരിപാടിയിൽ ട്രെയിനർ വിനോദ് .ടി അദ്ധ്യക്ഷത വഹിച്ചു.ബി.പി.സി നവാസ് ഉദ്ഘാടനം ചെയ്തു.ട്രെയിനർ വൈശാഖ് .കെ.എസ്, വിശാഖ് ജി,മോഹൻ,അഖില,അശോക് എന്നിവർ സംസാരിച്ചു.