
തിരുവനന്തപുരം: കെ.എസ്.എസ്.പി.എ അണ്ടൂർക്കോണം വാർഷിക സമ്മേളനം മുൻ എം.എൽ.എ അഡ്വ.എം.എ.വാഹിദ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അണ്ടൂർക്കോണം മുമ്പാറക്ക് അദ്ധ്യക്ഷത വഹിച്ചു.ജോയിന്റ് സെക്രട്ടറി വിജയകുമാരൻ നായർ സ്വാഗതവും രാജലക്ഷ്മി നന്ദിയും പറഞ്ഞു.സെക്രട്ടറി സതികുമാരൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.അഡ്വ.എം: മുനീർ, പി.ഭുവനേന്ദ്രൻ നായർ,പി.മുരളീധരൻ നായർ,കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് വി.വി. റസ്സൽ, ആർ.ശക്തിധരൻ നായർ,പിരപ്പൻകോട് ശ്യാംകുമാർ, വെമ്പായം ശശിധരൻ, കുന്നുംപുറം വാഹിദ്, പുഷ്പ വിജയൻ,കെ.കൃഷ്ണൻകുട്ടി,അബ്ദുൾ ഖരീം അബ്ദുൾ ഹക്കിം,ചാമി ആചാരി തുടങ്ങിയവർ സംസാരിച്ചു.