മുടപുരം: സി.പി.എം മുട്ടപ്പലം ലോക്കൽ കമ്മിറ്റിയിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി.സമ്മേളനങ്ങൾ മധു മുല്ലശേരി,എം.ജലീൽ,അഡ്വ.യാസിർ,എസ്.സുനിൽ കുമാർ,എസ്.വിധീഷ്,കെ.ശ്രീകുമാർ,വി.വിജയകുമാർ,ആർ.അനിൽ, ടി.ആർ.ഹരിപ്രസാദ്,കാർത്തിക തോന്നയ്ക്കൽ,ഡോ.എം.ലെനിൻ ലാൽ എന്നിവർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി എന്ന ക്രമത്തിൽ മാവിന്റെമൂട് - എസ്.സന്ദീപ്,എം.എഫ്.എ.സി - ഷിബു,ബി,പെരുങ്ങുഴി - അനികുമാർ,കോളിച്ചിറ - സജയൻ.എ,ആൽത്തറമൂട് -രാജു.ജി,ഗാന്ധിസ്മാരകം - കെ.എസ്.എ.റഷീദ്,തെറ്റിച്ചിറ - മധു തെറ്റിച്ചിറ,ചിലമ്പിൽ - പ്രീത സന്തോഷ്‌,മൂന്നുമുക്ക് - പ്രകാശൻ,പൗരസമിതി - ഷിബു,മുട്ടപ്പലം - എൻ.ആർ.റിനു എന്നിവരെ തിരഞ്ഞെടുത്തു.