തിരുവനന്തപുരം: ശക്തമായ തിരമാലയും കള്ളക്കടൽ പ്രതിഭാസവും തുടരുന്ന സാഹചര്യത്തിൽ നാളെ രാത്രി വരെ കേരള തീരത്ത് ഓറഞ്ച് അലർട്ട് തുടരും. കേരള തീരത്ത് മത്സ്യബന്ധനവും പാടില്ല. ഇന്ന് 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കാണ് സാദ്ധ്യത. തിരുവനന്തപുരം കാപ്പിൽ മുതൽ പൂവാർ വരെകൊല്ലം ആലപ്പാട് മുതൽ ഇടവ വരെ,ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ,എറണാകുളം മുനമ്പം ഹാർബർ മുതൽ മറുവക്കാട് വരെ,തൃശൂർ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ മലപ്പുറം കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ കോഴിക്കോട് ചോമ്പാല ഹാർബർ മുതൽ രാമനാട്ടുകര വരെ,കണ്ണൂർ വളപട്ടണം മുതൽ ന്യൂ മാഹി വരെ,കാസർകോട് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ പ്രത്യേക ജാഗ്രത പാലിക്കണം. അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇന്ന് തിരുവനന്തപുരം,ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്.