rsp

കാട്ടാക്കട:കേരള സർക്കാരിന് ഇടത് സ്വഭാവം നഷ്ടപ്പെട്ടതായി ആർ.എസ്.പി ദേശീയ സെക്രട്ടറി മനോജ്‌ ഭട്ടാചാര്യ. നെയ്യാർഡാം രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ആർ.എസ്.പി സംസ്ഥാന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതിന് ഉദാഹരണമാണ് എ.ഡി.എം നവീൻ ബാബുവിന്റെ മരണമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ അദ്ധ്യക്ഷത വഹിച്ചു.എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ അഡ്വ.ടി. സി.വിജയൻ,എ.മുംതാസ്, അഡ്വ.വിഷ്ണു മോഹൻ,എസ്.എസ്.മുഹമ്മദ്‌ അമീൻ,പി. ജി. പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എ. എ. അസീസ് പതാക ഉയർത്തി. ക്യാമ്പ് ഇന്ന് സമാപിക്കും.